മനാമ: അതിരുകളില്ലാത്ത മാനവികതയും ഒരുമയുടെ ആഘോഷവുമായി ഏപ്രിൽ 12ന് ബഹ്റൈനിൽ ഇൗ സ ടൗണിലെ ഇന്ത്യൻ സ്കൂളിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർേമാണിയസ് കേരള’യിൽ ആയി രക്കണക്കിന് പ്രവാസി മലയാളികൾ അണിനിരക്കും. ഇതിനായുള്ള ടിക്കറ്റുകൾ വിവിധ മലയാളി സമൂഹങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുക. ബഹ്റൈൻ മലയാളി സമൂഹത്തിൽ ഇതുവരെ കാണാൻ കഴിയാത്ത ആവേശമാണ് ഹാർേമാണിയസ് കേരളയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ വീക്ഷിക്കാൻ സാധിക്കുന്നത്. പ്രചാരണവും ടിക്കറ്റ് വിൽപനയും ആഴ്ചകൾക്കുമുമ്പ് ആരംഭിച്ചു. 330 അംഗങ്ങളുള്ള സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ചെറുതും വലുതുമായ വിവിധ മലയാളി പ്രവാസി സംഘടനകളെയെല്ലാം ഉൾപ്പെടുത്തിയാണ് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചത്. എല്ലാ മലയാളി സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുന്ന സ്വാഗതസംഘം എന്നതും ഹാർേമണിയസ് കേരളയുടെ പ്രത്യേകതയാണ്.
ഗൃഹസന്ദർശനം നടത്തിയും സൗഹൃദകൂട്ടായ്മകളിലേക്ക് കടന്നുചെന്നും സംഘാടക സമിതി പ്രചാരണ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. ഒരുമയുടെ ആഘോഷത്തിൽ എല്ലാവരും എത്തിച്ചേരുക എന്ന സ്നേഹപൂർവമായ ആഹ്വാനമാണ് സ്വാഗതസംഘവും മുന്നോട്ടുെവക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ വ്യാപകമായി തങ്ങളുടെ ടിക്കറ്റുകൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഹാർേമാണിയസ് കേരളയുടെ വിളംബരം അറിയിച്ച് മാർച്ച് 15ന് നടത്തിയ കൂട്ടനടത്തവും മാർച്ച് 29ന് നടത്തിയ കുട്ടികളുടെ ചിത്രരചന മത്സരവും വൻവിജയമായിരുന്നു. ഏപ്രിൽ 12ലെ കലാസന്ധ്യയിൽ വൻതാരനിരയാണ് എത്തിച്ചേരുന്നത്. മമ്മൂട്ടി, പി. ജയചന്ദ്രൻ, മനോജ് കെ. ജയൻ, വിധു പ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്, േജ്യാത്സന, മീനാക്ഷി, രഹ്ന, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.