Posted On
date_range Updated On
date_range ഹനിയ്യയുടെ കൊലപാതകം: ഹമദ് രാജാവ് അനുശോചിച്ചു
മനാമ: ഫലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവനുമായ ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തിൽ അനുശോചനമറിയിച്ച് ബഹ്റൈനിൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അനുശോചന സന്ദേശമയച്ചു.
പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഫലസ്തീൻ ജനതയെയും അദ്ദേഹം തന്റെ ആത്മാർഥമായ അനുശോചനം അറിയിച്ചു. ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീൻ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.