ഹമദ്​ രാജാവ്​ ബി.ഡി.എഫ്​ ആസ്ഥാനം സന്ദർശിച്ചു

മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​ ആസ്ഥാനം സന്ദർശിച്ചു. ബി.ഡി.എഫ്​ കമാൻറർ ഇൻ ചീഫ്​ ഫീൽഡ്​ മാർഷൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മ്മദ്​ ആൽ ഖലീഫ, പ്രതിരോധ മന്ത്രി ലഫ്​. ജനറൽ യൂസഫ്​ ബിൻ അഹ്​മ്മദ്​ ആൽ ജലാഹ്​മ, ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ലഫ്​.ജനറൽ ദിയാബ്​ ബിൻ സാഖിർ ആൽ നുഅയ്​മി തുടങ്ങി നിരവധി സീനിയർ ഒാഫീസർമാരും രാജാവിനെ സ്വീകരിക്കാൻ എത്തിയിരുന്നു. രാജാവ്​ സീനിയർ ഒാഫീസർമാരുടെ യോഗത്തിൽ പ​െങ്കടുക്കുകയും ചെയ്​തു.

യോഗത്തിൽ ജനറൽ കമാൻറ്​ സേനയുടെ നവീകരണത്തെയും പുതിയ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. കാര്യക്ഷമമായതും ശാസ്​ത്രീയ മാർഗങ്ങൾ അവലംബിച്ചുമുള്ള ബി.ഡി.എഫി​​​െൻറ പരിശീലനത്തെ രാജാവ്​ അനുമോദിച്ചു. കൂടുതൽ അത്യന്താധുനിക മാർഗങ്ങളിലൂടെ പരിശീലന രീതികൾ മുന്നോട്ട്​ കൊണ്ടുപോകാൻ അദ്ദേഹം ആശംസയർപ്പിക്കുകയും ചെയ്​തു. യോഗത്തിൽ റോയൽ ബഹ്​റൈൻ എയർഫോഴ്​സ്​ ഇൻറർനാഷണൽ സ്​പെയിസ്​ സ്​റ്റേഷൻ ഉൾപ്പെടെയുള്ള പുതിയ പദ്ധതികളെ കുറിച്ചും പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തമാക്കി. 

Tags:    
News Summary - Hamad king visited BDF head quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.