Posted On
date_range Updated On
date_range ബഹ്റൈനില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിച്ചു
മനാമ: ബഹ്റൈനില്‍ നിന്ന് വിമാന മാര്‍ഗം ഹജ്ജിന് എത്തിയ ആദ്യ സംഘത്തെ ജിദ്ദയിലെ ബഹ്റൈന്‍ കോണ്‍സുലേറ്റ് വൃത്തങ് ങള്‍ സ്വീകരിച്ചു. ജിദ്ദ എയര്‍പോര്‍ട്ട് വഴിയെത്തിയ സംഘത്തെ മക്കയില്‍ കോണ്‍സുല്‍ ജനറല്‍ ഇബ്രാഹിം മുഹമ്മദ് അല്‍ മുസല്‍മാനിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്. ഗള്‍ഫ് എയറില്‍ എത്തിയ സംഘത്തെ സ്വീകരിക്കാന്‍ സൗദിയിലെ ഗള്‍ഫ് എയര്‍ മേഖല ഡയറക്ടര്‍ മുഹമ്മദ് ആദമും സന്നിഹിതനായിരുന്നു.
ഹജജ് തീര്‍ഥാടനം സുഗമമാക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചതായി മുസല്‍മാനി വ്യക്തമാക്കി. വിശുദ്ധ സ്ഥലങ്ങളില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച സംഘം ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.