ഗുരുദേവ സോഷ്യൽ സൊസൈറ്റി അൽ നജ്മ ബീച്ചിൽ
സംഘടിപ്പിച്ച ശുചീകരണ പരിപാടിയിൽ നിന്ന്
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് അൽ നജ്മ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
കുടുംബാംഗങ്ങളും കുട്ടികളുമായി നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ യൂസഫ് ലോറി ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റിയുടെ സാമൂഹിക പ്രതിബദ്ധതയും നാടിനോടുള്ള സ്നേഹവും പ്രശംസനീയമാണെന്ന് ചടങ്ങിൽ യൂസഫ് ലോറി അഭിപ്രായപ്പെട്ടു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്തു.
തുടർന്നും സൊസൈറ്റി കൂടുതൽ സാമൂഹിക നന്മ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.