വരാഹിനി കമലരാജൻ, നമാഷ മിൻരാധ, നഹീൻ കബീർ, അഷ്റഫ് ഇസാം അബ്ദുൽ യൂസഫ്, തുമാലി ഷഖ്യ എംബുൽദേനിയ, ഫെലൂബാറ്റിയെർ ലീഷ ഷഫീക്, മുഹമ്മദ് ഇസാം അബ്ദുൽ യൂസഫ്, യൂസഫ് അബ്ദുൽ കരീം
മനാമ: കേംബ്രിഡ്ജ് അഡ്വാൻസ്ഡ് ലെവൽ പരീക്ഷയിൽ അൽനൂർ ഇൻറർനാഷനൽ സ്കൂളിന് മികച്ച വിജയം. 57 ശതമാനം വിദ്യാർഥികളും എ സ്റ്റാർ, എ, ബി ഗ്രേഡുകൾ നേടി. പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാർഥികളും വിജയം കൈവരിച്ചതും നേട്ടമായി. എട്ട് വിദ്യാർഥികൾക്ക് മൂന്ന് എ സ്റ്റാർ ഗ്രേഡ് ലഭിച്ചു. 44 പേർക്ക് എ സ്റ്റാർ, 83 പേർക്ക് എ, 86 പേർക്ക് ബി ഗ്രേഡുകൾ ലഭിച്ചു.
വരാഹിനി കമലരാജൻ മൂന്ന് എ സ്റ്റാർ ഗ്രേഡുകളും രണ്ട് എ ഗ്രേഡുകളും സ്വന്തമാക്കി സ്കൂളിെൻറ അഭിമാനമായി. നമാഷ മിൻരാധ, നഹീൻ കബീർ, തുമാലി ഷഖ്യ എംബുൽദേനിയ, അഷ്റഫ് ഇസാം അബ്ദുൽ യൂസഫ്, ഫെലൂബാറ്റിയെർ ലീഷ ഷഫീക്, മുഹമ്മദ് ഇസാം അബ്ദുൽ യൂസഫ്, യൂസഫ് അബ്ദുൽ കരീം എന്നിവരാണ് എ സ്റ്റാർ ഗ്രേഡ് നേടിയ മറ്റുള്ളവർ. അഡ്വാൻസ്ഡ് സബ്സിഡിയറി ലെവൽ പരീക്ഷയിലും സ്കൂളിലെ വിദ്യാർഥികൾ ശ്രദ്ധേയ നേട്ടം കൈവരിച്ചു. 18 വിദ്യാർഥികൾ മൂന്ന് എ ഗ്രേഡുകൾ നേടി. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ചെയർമാൻ അലി ഹസൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.