സമസ്ത മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് സദസ്സ്
മനാമ: സമസ്ത മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് സദസ്സ് പ്രവാചക പ്രകീർത്തനങ്ങൾകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന മൗലിദിന് ഹാഫിള് ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി എന്നിവർ നേതൃത്വം നൽകി. ‘തിരുനബി (സ്വ) സ്നേഹം, സമത്വം, സഹിഷ്ണുത’ എന്ന ശീർഷകത്തിൽ നടന്ന പ്രമേയപ്രഭാഷണം സമസ്ത ജിദാലി കോഓഡിനേറ്റർ ശംസുദ്ദീൻ ഫൈസി നിർവഹിച്ചു.
സമസ്ത കേന്ദ്ര സെക്രട്ടറിമാരായ എസ്.എം. അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, ഉമ്മുൽ ഹസം കോഓഡിനേറ്റർ, ബഷീർ ദാരിമി, ശറഫുദ്ദീൻ മാരായമംഗലം, കെ.എം.സി.സി നേതാക്കളായ ഹസൈനാർ കളത്തിങ്ങൽ, ഹബീബ് റഹ്മാൻ, കുട്ടൂസ മുണ്ടേരി, റസാക്ക് മുഴിക്കൽ, ഗഫൂർ കൈപ്പമംഗലം, മുസ്തഫ, ശംസുദ്ദീൻ വെള്ളികുളങ്ങര, സമസ്ത കേന്ദ്ര നേതാക്കൾ, ഏരിയ നേതാക്കൾ, വളന്റിയര്‍ വിഭാഗം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.