മനാമ: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ സെപ്റ്റംബർ ഏഴിന് അധ്യയനം ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷൻ അഫയേഴ്സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അധ്യാപകരടക്കമുള്ള ജീവനക്കാർ സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളിലെത്തണം. പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾ സ്കൂളുകളിൽ എത്തിയുള്ള പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്തു. ആവശ്യമായ മുൻകരുതലുകളും ഒരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. വിവിധ സർക്കാർ സ്കൂളുകളിലായി 1,47,000 കുട്ടികളാണ് പഠിക്കുന്നത്. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. ആവശ്യമായ പാഠപുസ്തകങ്ങളുടെ സ്റ്റോക്ക് സ്കൂളുകളിൽ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.