ജി.ടി.എഫ് സംഘടിപ്പിച്ച ന്യൂ ഇയർ സ്നേഹയാത്രയിൽനിന്ന്
ബഹ്റൈൻ: ന്യൂ ഇയർ ദിനത്തിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലേക്കായി സ്നേഹയാത്ര സംഘടിപ്പിച്ചു.അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷകരമായി സമയം ചെലവഴിക്കാനായി ഈ യാത്ര കൊണ്ട് സാധ്യമായതായി ഭാരവാഹികൾ അറിയിച്ചു. ഫോറം പ്രസിഡന്റ് രാധാകൃഷ്ണൻ എ.കെ, സെക്രട്ടറി രഞ്ജി സത്യൻ, അഡ്വൈസറി ബോർഡ് ചെയർമാൻ അസീൽ അബ്ദുറഹ്മാൻ, ജിതേഷ്, പ്രജീഷ് സത്യൻ പി.ടി, അഫ്സൽ കെ.പി, ശ്രീജില ബൈജു, നദീറ മുനീർ, മുനീർ, ബൈജു, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി. സൗഹൃദവും സാഹോദര്യവും ശക്തിപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘടനയുടെ ഐക്യബോധം കൂടുതൽ ഉറപ്പിച്ചതായും സ്നേഹയാത്രയിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.