മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദിനും മക്കൾക്കും നൽകിയ യാത്രയയപ്പിൽനിന്ന്
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, മക്കളായ എം.എം.എസ് മഞ്ചാടി ബാലവേദി കൺവീനർമാരായിരുന്ന ദിയ പ്രമോദ്, ദിശ പ്രമോദ് എന്നിവർക്ക് യാത്രയയപ്പ് നൽകി. എം.എം.എസ് ഓഫിസിൽ നടന്ന ചടങ്ങ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ഉപദേശക സമിതി അംഗം ലത്തീഫ് കോളിക്കൽ, ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, തങ്കച്ചൻ ചാക്കോ, പ്രമോദ് കുമാർ വടകര, ഫിറോസ് വെളിയങ്കോട്, മൊയ്തു ടി.എം.സി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംഘടനയുടെ ഉപഹാരവും മെമന്റൊയും കൈമാറി. പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിയ, ദിശ എന്നിവരെ എം.എം.എസ് വിദ്യാദരം 2025 പദ്ധതി ഭാഗമായി ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.