ജി.സി.സി ഉച്ചകോടി: മിനിസ്​റ്റീരിയല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു

മ​നാ​മ: ജി.​സി.​സി മി​നി​സ്​​റ്റീ​രി​യ​ല്‍ കൗ​ണ്‍സി​ല്‍ യോ​ഗം വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്നു. ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ അ​ജ​ണ്ട ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് ഓ​ണ്‍ലൈ​നി​ല്‍ പ്ര​ത്യേ​ക യോ​ഗം വി​ള​ച്ചു​ചേ​ര്‍ത്ത​ത്. വി​വി​ധ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ത്തു.

41ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തേ​ണ്ട വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍ച്ച ന​ട​ന്നു. ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​നാ​യി​ഫ് ബി​ന്‍ ഫ​ലാ​ഹ് മു​ബാ​റ​ക് അ​ല്‍ ജ​ഹ്റ​ഫി​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന സു​ല്‍താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​ഈ​ദ്, കു​വൈ​ത്ത് അ​മീ​റാ​യി​രു​ന്ന ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്, ബ​ഹ്റൈ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ വേ​ര്‍പാ​ടി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

സൗ​ദി​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ലാ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ ഉ​ച്ച​കോ​ടി ന​ട​ക്കു​ക​യെ​ന്ന് ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് വ്യ​ക്ത​മാ​ക്കി. തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​നു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ളെ ചെ​റു​ത്തു​തോ​ല്‍പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. വി​വി​ധ മ​ന്ത്രി​ത​ല സ​മി​തി​ക​ളി​ല്‍ നി​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് കൗ​ണ്‍സി​ലു​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച നി​ര്‍ദേ​ശ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ച്ച​കോ​ടി​യു​ടെ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു. 41ാമ​ത് ഉ​ച്ച​കോ​ടി വ​ലി​യ വി​ജ​യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും യോ​ഗം പ​ങ്കു​വെ​ച്ചു.

Tags:    
News Summary - GCC Summit: The Ministerial Council meets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.