ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനെത്തിയ ഹമദ് രാജാവ്. കിരീടാവകാശി സമീപം
മനാമ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റവർക്ക് നൽകുന്ന മെഡിക്കൽ പരിചരണവും ചികിത്സാ പുരോഗതിയും നേരിട്ട് വിലയിരുത്താനാണ് രാജാവ് എത്തിയത്. ആശുപത്രിയിൽ എത്തിയ രാജാവിനെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, റോയൽ മെഡിക്കൽ സർവീസസ് കമാൻഡർ ബ്രിഗേഡിയർ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പരിക്കേറ്റവരുമായി ഹമദ് രാജാവ് സൗഹൃദ സംഭാഷണം നടത്തുകയും അവരുടെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുന്ന മെഡിക്കൽ സംഘത്തിന്‍റെ പ്രയത്നങ്ങളെ രാജാവ് പ്രശംസിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്ന ഈ ധീരജവാന്മാർ വരുംതലമുറയ്ക്ക് മാതൃകയാണെന്നും അവരുടെ ത്യാഗങ്ങൾ ബഹ്‌റൈൻ ഒരിക്കലും മറക്കില്ലെന്നും ഹമദ് രാജാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.