മനാമ: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുനിയമം ഉണ്ടാക്കാൻ ജി.സി.സി രാജ്യങ്ങൾ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഗൾഫ് ഫുഡ് സേഫ്റ്റി മിനിസ്റ്റീരിയൽ കമ്മിറ്റി കുവൈത്തിൽ യോഗം ചേർന്നു.
ജി.സി.സി സെക്രട്ടറി ജനറൽ, മന്ത്രിമാർ, മന്ത്രാലയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനും ഭക്ഷ്യ സംവിധാനങ്ങളെ ബാധിക്കുന്ന ആഗോള വെല്ലുവിളികളെ നേരിടാനും പര്യാപ്തമായ രീതിയിൽ ഏകീകൃത നിയമ പരിഷ്കാരമാണ് ആലോചനയിലുള്ളത്.
അംഗരാജ്യങ്ങൾ വൈദഗ്ധ്യങ്ങൾ പങ്കുവെക്കുന്നതും കയറ്റുമതിക്കും ഇറക്കുമതിക്കും അംഗീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരുക തുടങ്ങിയവയും ചർച്ചയായി. ഭക്ഷ്യ വ്യാപാരത്തിൽ അംഗ രാജ്യങ്ങൾക്ക് മുൻഗണന നൽകാൻ ശ്രമിക്കും. കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളിലുടനീളം ഭക്ഷ്യ-ആരോഗ്യ നിലവാരം ഉയർത്താൻ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും പൊതുജനാരോഗ്യത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അടിസ്ഥാന സ്തംഭമാണ് സുരക്ഷിത ഭക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.