Posted On
date_range Updated On
date_range ഇന്നു മുതൽ രാജ്യം ഗ്രീൻ ലെവലിൽ
മനാമ: ചൊവ്വാഴ്ച മുതൽ രാജ്യം ഗ്രീൻ ലെവലിലേക്ക് പ്രവേശിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്തിയാണ് ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിരോധിക്കുന്നതിൽ ജനങ്ങൾ നൽകിയ സഹകരണത്തിനും സഹായത്തിനും മന്ത്രാലയം നന്ദി പ്രകാശിപ്പിച്ചു. ഇതോടൊപ്പം, മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും വ്യക്തിതലത്തിൽ സൂക്ഷ്മത കൈക്കൊള്ളണമെന്നും ഉണർത്തി. ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിനേഷൻ സ്വീകരിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.