ഓണം-ഈദ് സൗഹൃദ സംഗമം ശ്രദ്ധേയമായി

മനാമ: ഫ്രൻറ്​സ്​ അസോസിയേഷന്‍ മനാമ ഏരിയ സംഘടിപ്പിച്ച ഈദ്-ഓണം സൗഹ്യദ സംഗമം ബഹ്റൈന്‍ പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുളളവരുടെ സംഗമ വേദിയായി. ഫ്രൻറ്​സ്​ അസോസിയേഷന്‍ പ്രസിഡൻറ്​ ജമാല്‍ നദ് വി ഇരിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്​തു. കേരളക്കര നേരിട്ട പ്രളയ കാലത്ത് മാനവിക സ്നേഹത്തെ ലോകത്തിന് അടയാളപ്പെടുത്താന്‍ സാധിക്കും വിധമുള്ള സംഭവങ്ങളാല്‍ ആവിഷ്​കരിക്കാന്‍ സാധിച്ചതില്‍ മലയാളികൾ എന്നതില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഭ്രാന്താലയമല്ല, മറിച്ച് സ്നേഹത്തി​​​െൻറ സഹിഷ്​ണുതയുടെയും ഉത്തുംഗ മാതൃകാ സ്ഥാനമാണെന്ന് മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നുവെന്നത് ആഹ്ലാദകരമാണ്. മത-ജാതി വ്യത്യാസമില്ലാതെ ഓരോരുത്തരും തങ്ങളുടെ ആരാധാലയങ്ങള്‍ പോലും അഭയ കേന്ദ്രങ്ങളാക്കി മാറ്റാന്‍ മല്‍സരിക്കുന്ന കാഴ്​ചക്കും നാം സാക്ഷ്യം വഹിച്ചു. ജീവിതത്തില്‍ യാതൊരു പ്രയാസങ്ങളും അനുഭവിക്കാത്ത പലരും ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടവരായി മാറുന്നതും ഒന്നാണ് മനുഷ്യനെന്ന തിരിച്ചറിവ് നേടുന്നതിലേക്ക് അത് വളരാന്‍ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയം കേരളത്തിനുണ്ടാക്കിയിട്ടുള്ള ഭൗതിക നഷ്​ടം വളരെ വലുതാണ്. എന്നാല്‍ അത് മൂലം നമുക്ക് മറന്ന് പോയ മൂല്യങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിച്ചുവെന്നത് നേട്ടമായാണ് സകലരും വിലയിരുത്തുന്നത്്. നമുക്ക് കിട്ടിയ പാഠങ്ങള്‍ മറക്കാതിരിക്കാന്‍ സാധിക്കണമെന്നും ഭാവി ജീവിതത്തിനും കേരളത്തി​​​െൻറ വികസനത്തിനും ഇത് ചൂണ്ടുപലകയായി മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധി പുത്തന്‍ വേലിക്കര, രാജു ഇരിങ്ങല്‍, ദില്‍ഷാദ് വെങ്കോല, മുഹമ്മദ് ഷാജി, ജയചന്ദ്രന്‍, റഷീദ സുബൈര്‍, സ്വപ്​ന വിനോദ്, ഷമീമ മന്‍സൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പേള്‍ മേരി തോമസ്, നേഹ ജൈസല്‍, നോയല്‍ ജൈസല്‍ എന്നിവര്‍ ചേര്‍ന്ന് ഓണപ്പാട്ട് ആലപിച്ചു. ധന്യ, ബഷീര്‍, അമല്‍ സുബൈര്‍, കുട്ടന്‍, അശ്വിന്‍ ,ആദിശ്രീ എന്നിവര്‍ ഗാനങ്ങളാലപിച്ചു. സിഞ്ചിലെ ഫ്രൻറ്​സ്​ അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മനാമ ഏരിയ കലാ-സാഹിത്യ വേദി കണ്‍വീനര്‍ ജലീല്‍ മല്ലപ്പള്ളി സ്വാഗതമാശംസിക്കുകയും ഏരിയ പ്രസിഡൻറ്​ അബ്ബാസ് മലയില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. പി.ആര്‍ കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല നന്ദി പറയുകയും സജീര്‍ കുറ്റ്യാടി പരിപാടി നിയന്ത്രിക്കുകയും ചെയ്​തു.

Tags:    
News Summary - friends associates, Gulf news Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.