Posted On
date_range Updated On
date_range പടവ് കുടുംബവേദി സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം
മനാമ: പടവ് കുടുംബവേദി മേയ്ദിനത്തോടനുബന്ധിച്ച് അൽഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചുമായി സഹകരിച്ച് തൊഴിലാളികൾക്കായി മെഡിക്കൽ കൂപ്പൺ വിതരണം നടത്തി.
പടവ് പ്രസിഡൻറ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു. ഹിലാൽ ഹോസ്പിറ്റൽ ഹെഡ് മുഹമ്മദ് ഫൈസൽ ഖാനിൽനിന്നും മുസ്തഫ കളമശ്ശേരി കൂപ്പണുകൾ ഏറ്റുവാങ്ങി. പടവ് രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹക്കീം പാലക്കാട്, സഗീർ ആലുവ, അബ്ദുൽസലാം, അൻവർ നിലമ്പൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.