Posted On
date_range Updated On
date_range ബഹ്റൈൻ കരുവന്നൂർ കുടുംബം സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 31ന്
മനാമ: ബഹ്റൈൻ കരുവന്നൂർ കുടുംബം (ബി.കെ.കെ) ജനുവരി 31ന് അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ, വെള്ളിയാഴ്ച അദിലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സൗജന്യ രക്തപരിശോധനയോടുകൂടിയ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. രാവിലെ എട്ടുമുതൽ പതിനൊന്നര വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം.
ഈ പുതുവർഷത്തിൽ ആരോഗ്യമേഖലയിലെ ആദ്യത്തെ സേവനം എന്ന നിലക്കാണ് പരിപാടിയെ കാണുന്നതെന്ന് മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.