Posted On
date_range Updated On
date_range വിദേശകാര്യ മന്ത്രി യു.എസ് അംബാസഡറെ സ്വീകരിച്ചു
മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീഫൺ ക്രീഗ് ബോണ്ടിയെ സ്വീകരിച്ചു. ബഹ്റൈനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി. വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി. കൂടിക്കാഴ്ചയിൽ അമേരിക്കൻകാര്യ വിഭാഗം തലവൻ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.