Posted On
date_range Updated On
date_range ആ നാലുവയസുകാരിയുടെ സമ്പാദ്യക്കുടുക്ക പ്രളയബാധിതർക്ക്
മനാമ: സൈക്കിൾ വാങ്ങാൻ കരുതിവെച്ച സമ്പാദ്യക്കുടുക്കയിലെ തുക നാലുവയസുകാരി പ്രളയബാധിതർക്കായി സംഭാവന നൽകി. ‘കനോ ലി നിലമ്പൂർ ബഹ്റൈൻ’ കൂട്ടായ്മയിലെ അംഗം വിനീഷിെൻറ മകൾ ആരാധ്യ വിനീഷാണ് സംഭാവന നൽകിയത്. നിലമ്പൂർ സഹായധന ഫണ് ട് ശേഖരണത്തിന് വിനീഷ് അദ്ദേഹത്തിെൻറ കമ്പനിയിലെ സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച 75 ദിനാർ നൽകിയിരുന്നു.
വിനീഷിെൻറ മകൾ അടുത്തിടെ ബഹ്റൈനിൽ വന്നപ്പോഴാണ് കുടുക്കയിൽ പണം നിക്ഷേപിച്ചിരുന്നത്. കുട്ടി മാതാവിനൊപ്പം നാട്ടിലേക്ക് കുറച്ചുനാൾ മുമ്പ് മടങ്ങി. ദുരിതബാധിതർക്ക് സംഭാവന നൽകുന്ന കാര്യം ഫോണിലൂടെ സംസാരിച്ചപ്പോഴായിരുന്നു മകൾ തെൻറ പണക്കുടുക്ക കൂടി ദുരിതബാധിതർക്കായി നൽകാൻ ആവശ്യപ്പെട്ടതെന്ന് വിനീഷ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.