ഉമ്മുൽ ഹസം റീജ്യൻ സംഘടിപ്പിച്ച സ്നേഹ സംഗമം
അഡ്വ. എം.സി. അബ്ദുൽ കരീം ഉദ്‌ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഐ.സി.എഫ് സ്നേഹസംഗമം
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റി സ്നേഹ സംഗമം സംഘടിപ്പിച്ചു. ഉമ്മുൽ ഹസം സുന്നി സെന്ററിൽ നടന്ന സംഗമം അബ്ദുറസാഖ് ഹാജി ഇടിയങ്ങരയുടെ അധ്യക്ഷതയിൽ ഐ. സി. എഫ്. ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡന്‍റ് അഡ്വ. എം.സി അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രവാചക ജീവിതത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ എഴുതി ഐ.സി. എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ‘സ്‌നേഹമായ്, ആര്‍ദ്രമായ്’ എന്ന പുസ്തകവിതരണവും നടന്നു. പ്രവീൺ ഉമ്മുൽ ഹസം, ബാബു എന്നിവർ സംസാരിച്ചു. ഐ. സി എഫ് റീജിയൻ സെക്രട്ടറി അസ് കർ താനൂർ സ്വാഗതവും അസീസ് പൊട്ടച്ചിറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.