Posted On
date_range Updated On
date_range ബോട്ട് മറിഞ്ഞ് കടലിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി
മനാമ: ബോട്ട് മറിഞ്ഞ് കടലിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. രണ്ട് സംഭവങ്ങളിലായാണ് അഞ്ച് പേർ കടലിൽ വീണത്. ജിസ്റുദ്ദാറിനടുത്ത് നടന്ന ബോട്ട് മറിഞ്ഞതിനെ തുടർന്ന് അതിലുണ്ടായിരുന്ന ഒരാളാണ് കോസ്റ്റ് ഗാർഡിനെ വിളിച്ച് സഹായം ചോദിച്ചത്. ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയ കോസ്റ്റ് ഗാർഡ് അഞ്ച് പേരെയും രക്ഷിക്കുകയും ഇവരുടെ ബോട്ട് കരയിൽ വലിച്ചു കയറ്റുകയും ചെയ്തു.
കടലിൽ പോകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.