Posted On
date_range Updated On
date_range യമനിൽ തടഞ്ഞുവെക്കപ്പെട്ട അഞ്ച് ബഹ്റൈൻ പൗരന്മാർ തിരിച്ചെത്തി
മനാമ: യമനിൽ തടഞ്ഞുവെക്കക്കപ്പെട്ട അഞ്ച് ബഹ്റൈൻ പൗരന്മാർ തിരിച്ചെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ഇവർ ആഗസ്റ്റ് മുതൽ യമനിൽ കുടുങ്ങാനിടയായത്.
അന്നുമുതൽ സുരക്ഷ സഹകരണത്തിന്റെ ഭാഗമായി ബഹ്റൈൻ അധികൃതർ യമൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഇവരെ തിരിച്ചെത്തിക്കുന്നതിന് യമൻ അധികൃതരുടെ എല്ലാ സഹകരണങ്ങളുമുണ്ടായി. ഇവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള നിയമപരമായ നടപടികൾ നിലവിൽ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.