Posted On
date_range Updated On
date_range സ്ക്രാപ്യാർഡിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു
മനാമ: സ്ക്രാപ്യാർഡിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് 16 പേരെ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. ശനിയാഴ്ച പുലർച്ചയാണ് സതേൺ ഗവർണറേറ്റിലെ ഒരു സ്ക്രാപ്യാർഡിൽ തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി മിനിറ്റുകൾക്കകം തീയണച്ചു. വീണ്ടും തീപിടിത്തമുണ്ടാകാതിരിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത് വെള്ളം പമ്പ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.