Posted On
date_range Updated On
date_range സാമ്പത്തിക രംഗത്തെ കരുത്തരായ വനിതകളിൽ ബഹ്റൈൻ വനിതയും
മനാമ: ധനകാര്യ മേഖലയിലെ കരുത്തരായ വനിതകളുടെ പട്ടികയിൽ ബഹ്റൈൻ വനിതയും. ബ്രിട്ട നിലെ ഇന്നവേറ്റ് ഫിനാൻസ് പുറത്തിറക്കിയ പട്ടികയിലാണ് സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈനിലെ ഫിൻടെക് ആൻഡ് ഇന്നവേഷൻ യൂനിറ്റ് മേധാവി യാസ്മീൻ അൽ ഷറഫ് ഇടം പിടിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 200 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. നയരൂപവത്കരണത്തിലും ധനകാര്യ ചട്ടങ്ങളിലുമുള്ള പങ്കാളിത്തം എന്ന വിഭാഗത്തിലാണ് യാസ്മീൻ അൽ ഷറഫിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.