മലർവാടി സെക്രട്ടറി റഷീദ സുബൈർ ഫെല്ലാ മെഹക്കിന് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഫെല്ലാ മെഹക്കിനെ ആദരിച്ചു
മനാമ: ഇംഗ്ലീഷ് കവിതരചനയിൽ അസാധാരണമായ കഴിവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഫെല്ല മെഹക്കിനെ മലർവാടി ബാലസംഘം ആദരിച്ചു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സംയുക്തമായി നടത്തുന്ന അവധിക്കാല ക്യാമ്പ് ആയ സമ്മർ ഡിലൈറ്റ് സീസൺ -3 യിലെ വിദ്യാർഥിനി കൂടിയാണ് ഫെല്ലാ മെഹക്. മലർവാടി സെക്രട്ടറി റഷീദ സുബൈർ ഫെല്ല മെഹക്കിന് ഉപഹാരം നൽകി ആദരിച്ചു. ക്യാമ്പ് ട്രെയിനർമാരായ ഫയാസ് ഹബീബ് അൻഷദ് കുന്നക്കാവ് എന്നിവരും മെന്റർമാരും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.