ചാമ്പ്യൻസ്​ കപ്പ്​ ടൂർണമെന്‍റിൽ ജേതാക്കളായ എഫ്​.സി ഗ്രോ ടീം

എഫ്​.സി മനാമ ചാമ്പ്യൻസ്​ കപ്പ്​ ടൂർണമെന്‍റ്:എഫ്​.സി ഗ്രോ ജേതാക്കൾ

മനാമ: ബഹ്​റൈൻ ഇന്ത്യ ഫുട്​ബാൾ അസോസിയേഷന്​ കീഴിൽ എഫ്​.സി മനാമ സംഘടിപ്പിച്ച ചാമ്പ്യൻസ്​ കപ്പ്​ ടൂർണമെന്‍റിൽ എഫ്​.സി ഗ്രോ വിജയിച്ചു.അൽകേരളാവി, മറീന എഫ്​.സി, എഫ്​.സി മനാമ, ഷോസ്​റ്റോപ്പേഴ്​സ്​ എഫ്​.സി, എം.ജെ.ഡി സാൽസെറ്റ്​, യുവ കേരള, സ്​പോർട്ടിങ്​ എഫ്​.സി, എഫ്​.സി ഗ്രോ, കെ.എം.സി.സി എഫ്​.സി, മിഡ്​ലാൻഡ്​ എഫ്​.സി എന്നീ ടീമുകളാണ്​ മത്​സരത്തിൽ പ​ങ്കെടുത്തത്​.

സിഞ്ച്​ എക്​​സ്​ചേഞ്ച്​ മാർക്കറ്റിങ്​ മാനേജർ ജോയൽ വിജയികൾക്ക്​ ട്രോഫി സമ്മാനിച്ചു.എഫ്​.സി മനാമ കമ്മിറ്റി പ്രസിഡന്‍റ്​ ഗഫൂർ, സെക്രട്ടറി ജബ്ബാർ, ടീം മാനേജർ അർഷാദ്​, ടൂർണമെന്‍റ്​ കോഓർഡിനേറ്റർ യൂനുസ്​, ഫൈസൽ, അനൂപ്​, ഷിഹാബ്​, പി.ടി റഷീദ്​, സണ്ണി ഷമീർ, ഹംസ, ദാനിഷ്​ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - FC Manama Champions Cup Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.