എഫ്.എ.ടി വാർഷികം ഫ്ലയർ പ്രകാശനം
Posted On
date_range Updated On
date_range എഫ്.എ.ടി വാർഷികവും ക്രിസ്മസ്-പുതുവത്സര ആഘോഷവും
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (എഫ്.എ.ടി) 27മത് വാർഷികവും ക്രിസ്മസ്- പുതുവത്സര ആഘോഷവും ജനുവരി 24ന് അദാരി പാർക്കിൽ നടക്കും. പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസ്, സുമേഷ് അയിരൂർ (സ്റ്റാർ സിംഗർ) എന്നിവർ നേത്യത്വം നൽകുന്ന സംഗീത നിശയും ഉണ്ടായിരിക്കും. ഇതിന്റെ മുന്നോടിയായ ഫ്ലയർ പ്രകാശനം കെ.ജി.ബാബുരാജ് നിർവഹിച്ചു. രക്ഷാധികാരികളായ വർഗീസ് ഡാനിയേൽ, ശ്രീകുമാർ, എഫ്.എ.ടി ജന.സെക്രട്ടറി അനിൽകുമാർ, ജനറൽ കൺവീനർ ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം കൺവീനർ മനോജ് ശങ്കരൻ,ജോ. കൺവീനർമാരായ വിനോദ് കുമാർ, മാത്യു പാലിയേക്കര എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.