സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ.റോജൻ രാജൻ പേരകത്തിന്
നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ മൂന്നുവർഷം വികാരിയായി സേവനമനുഷ്ഠിച്ച ഫാ. റോജൻ രാജൻ പേരകത്തിന് യാത്രയയപ്പും ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ ഫാ. ജോൺസ് ജോൺസന് സ്വീകരണവും സംഘടിപ്പിച്ചു. ക്നാനായ ഇടവകയുടെ വികാരി ഫാ. നോബിൻ തോമസിനും യാത്രയയപ്പ് നൽകി. ഇടവക വൈസ് പ്രസിഡന്റ് മാത്യു വർക്കി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായിരുന്നു.
സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് വികാരി ഫാ. ഷാബു ലോറൻസ്, സി.എസ്.ഐ മലയാളി പാരിഷ് വികാരി ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക്, ബഹ്റൈൻ മാർത്തോമ പള്ളി വികാരി ഫാ. ഡേവിഡ് വി. ടൈറ്റസ്, കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഇടവക സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക് സ്വാഗതവും ജോ. സെക്രട്ടറി മനോഷ് കോര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.