മനാമ: കെ.എം.സി.സി സംസ്ഥാന കൗൺസിലറും ജില്ല പ്രവർത്തക സമിതി അംഗവുമായ ആരണ്യ അബൂബക്കർ ഹാജിക്ക് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രവാസം മതിയാക്കി വിശ്രമജീവിതത്തിന് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹം 30 വർഷം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. ലോഡിങ് തൊഴിലാളിയായി പ്രവാസം ആരംഭിച്ചത് മുതൽ കെ.എം.സി.സി പ്രവർത്തകനായ അദ്ദേഹം ജില്ല കമ്മിറ്റിയുടെ ചെറുതും വലുതുമായ ഒട്ടുമിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഭാഗമായിരുന്നു.
ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി ഉപഹാരം നൽകി. ട്രഷറർ അബൂബക്കർ ഹാജി മുട്ടുങ്ങൽ ഷാൾ അണിയിച്ചു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, വൈസ് പ്രസിഡൻറ് ഹസൻകോയ പൂനത്ത്, സെക്രട്ടറിമാരായ, കാസിം നൊച്ചാട്, അഷ്കർ വടകര, ജെ.പി.കെ. തിക്കോടി, ജില്ല പ്രവർത്തക സമിതി അംഗങ്ങളായ, മൊയ്തീൻ പേരാമ്പ്ര, ഹുസൈൻ വടകര, തുമ്പോളി അബ്ദുറഹ്മാൻ, ഹാഫിസ് വള്ളിക്കാട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.