ഫാ. വി.പി. ജോണിനും കുടുംബത്തിനും നൽകിയ യാത്രയയപ്പ്

ഫാ. വി.പി. ജോണിനും കുടുംബത്തിനും യാത്രയയപ്പ്

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ഇടവക വൈസ് പ്രസിഡന്‍റും സഹവികാരിയുമായ ഫാ. വി.പി. ജോണിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. സനദ് മാർത്തോമ്മാ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്‍റ് കുരുവിള വർക്കി അധ്യക്ഷത വഹിച്ചു. ആത്മായ ശുശ്രൂഷകൻ സുനിൽ ജോൺ പ്രാരംഭ പ്രാർഥന നടത്തി. സെക്രട്ടറി അനോജ് സ്വാഗതവും ഭദ്രാസന അസംബ്ലി മെംബർ ലിസി ജോസ്, ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.വി വർഗീസ് (സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ്), ജിനു സജി (സേവികാ സംഘം), റൂബി റെഞ്ചി (യുവജനസഖ്യം), മേഴ്സി തോമസ് (സൺഡേ സ്കൂൾ), ജോസ് ജോർജ് (ഇടവക മിഷൻ) എന്നിവർ സംസാരിച്ചു.

ഇടവക ട്രസ്റ്റി ബിജു കുഞ്ഞച്ചൻ ഇടവകയുടെ സ്നേഹോപഹാരം അച്ചനും കുടുംബത്തിനും നല്കി. ഫാ. വി.പി. ജോണും ഡെയ്സിയും മറുപടി പ്രസംഗം നടത്തി. ഇടവക അക്കൗണ്ടന്‍റ് അലക്സാണ്ടർ തോമസ് നന്ദി പറഞ്ഞു. 

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT