തിരുവനന്തപുരം തെക്കേ കൊല്ലംകോട് ഇടവകയിലെ പ്രവാസികളുടെ കുടുംബസംഗമത്തിൽനിന്ന്
മനാമ: തിരുവനന്തപുരം തെക്കേ കൊല്ലംകോട് ഇടവകയിലെ പ്രവാസികളുടെ കുടുംബസംഗമം ഒ.ഐ.സി.സി ഹാളിൽ നടന്നു. തെക്കേ കൊല്ലംകോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിൽ എത്തിച്ചേർന്ന ഇടവക വികാരി റവ. ഫാദർ. ഡോ. ഡൈസൺ യേശുദാസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഷാജി പൊഴിയൂർ അധ്യക്ഷനായി.
കുടുംബസംഗമത്തിൽ കഴിഞ്ഞ 25 വർഷമായി പ്രവാസിയായി കഴിയുന്നവരെ ആദരിക്കുകയും കുടുംബിനിയായി വന്ന് ജോലിനേടി സ്വയം പര്യാപ്തത കൈവരിച്ച വനിതകളെ പൊന്നാടയും ഫലകവും നൽകി ആദരിക്കുകയുംചെയ്തു. പ്രവാസി സമൂഹത്തെ ബാധിക്കുന്ന അത്യന്താപേക്ഷിതമായ ചില വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്യുകയും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയുംചെയ്തു. നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ വേദി മറ്റ് നിരവധി ചർച്ചകൾക്കും സാക്ഷ്യംവഹിച്ചു.
ഡൊമിനിക് തോമസ് സ്വാഗതവും ബിനുലാൽ കൃതജ്ഞതയും രേഖപ്പെടുത്തി. കൺവീനർ മിൽട്ടൺ പൊഴിയൂർ, ക്രിസ്തുദാസ്, ജോൺ ഭായ്, ഡെന്നീസ്, ബേബി ജോൺശിലുവപിച്ച, അനു മരിയ ക്രൂസ്, ജോസ്, മെർവിൻ ഡാർവിൻ, ഷാർബിൻ അലക്സ്, ബേബി ജോൺ സൈമൺ, ലോബി ദാസ്, മാത്യു എം. സിൽവ, റബേക്ക, മഞ്ജു ഡൊമിനിക്, ആലിയ ഷാർബിൻ, ദീപ ജോസ്, ആഷ്ലി ജോസ്, ആഷ്ന ജോസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.