മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന ‘തണലാണ് കുടുംബം’ എന്ന കാമ്പയിനിന്റെ ഭാഗമായി ദാറുൽ ഈമാൻ മദ്റസകളുടെ സഹകരണത്തോടെ ഏരിയാ തലങ്ങളിൽ സംഘടിപ്പിക്കുന്ന സ്നേഹസംഗമങ്ങൾ ഫെബ്രുവരി 21 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിഞ്ചിലുള്ള ഫ്രൻഡ്സ് സെന്ററിൽ വൈകീട്ട് 7.30നും മുഹറഖ് ഹാലയിലെ മസ്ജിദുൽ ഈമാൻ മജ്ലിസിൽ രാത്രി എട്ടിനും വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററിൽ വൈകീട്ട് ആറിനുമാണ് പരിപാടികൾ.
‘കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം’ എന്ന തലക്കെട്ടിൽ ജാസിർ പി.പി, യൂനുസ് സലിം, ജമാൽ നദ്വി ഇരിങ്ങൽ എന്നിവർ പ്രഭാഷണം നടത്തും. ആസന്നമായ റമദാനിനെ വിശുദ്ധ ഖുർആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ വരവേൽക്കാനുള്ള തയാറെടുപ്പുകൾ നടത്താനുള്ള പ്രചോദനം സൃഷ്ടിക്കുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കുടുംബത്തോടൊപ്പം ഏറ്റവും ഫലപ്രദമായ രീതിയിൽ റമദാൻ മാസത്തെ ഉപയോഗപ്പെടുത്താനും അതിലൂടെ മനസ്സുകളെ സ്ഫുടം ചെയ്തെടുക്കാനുമുള്ള നിർദേശങ്ങളും സ്നേഹസംഗമത്തിലൂടെ നൽകുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.