ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ ഷോ​പ്പി​ൽ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യി​ൽ

വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു; ഹവല്ലി ഗവർണറേറ്റിൽ വാണിജ്യ- വ്യവസായ മന്ത്രാലയം പരിശോധന

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന. യഥാർഥ ബ്രാൻഡുകളുടെ പേരിൽ വിൽപനക്കുവെച്ച വിവിധ വ്യാജ ഉൽപന്നങ്ങൾ ഇവിടെനിന്ന് കണ്ടെത്തിയതായി വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. ലേഡീസ് വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസ്, വിവിധ ആക്‌സസറികൾ എന്നിവ ഉൾപ്പെടെ 3,602 വ്യാജ ഉൽപന്നങ്ങൾ ഇവിടെനിന്ന് പിടിച്ചെടുത്തു.

നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. വരും ദിവസങ്ങളിലും മാർക്കറ്റുകൾ, മെന്റനൻസ്വ ർക്ഷോപ്പുകൾ, കാർ ഷോറൂമുകൾ എന്നിവിടങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അൽ അൻസാരി വ്യക്തമാക്കി. ഉപയോഗിച്ച ടയറുകൾ ചട്ടപ്രകാരം നശിപ്പിക്കാത്തത്, വാഹന വിൻഡോ ടിന്റിങ് നിയമലംഘനം, ഉൽപന്നങ്ങളിലും പാക്കേജിങ്ങിലും അറബിക് വിവരങ്ങൾ വ്യക്തമാക്കാത്തത് തുടങ്ങി നിരവധി ലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.

നിയമം കർശനമായി നടപ്പാക്കുന്നതിലും ഉപഭോക്തൃ സംരക്ഷണത്തിലും മന്ത്രാലയം പ്രതിബദ്ധമാണെന്ന് അൽ അൻസാരി പറഞ്ഞു. വ്യവസായ-വാണിജ്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും ചട്ടങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    
News Summary - Fake products seized; Ministry of Commerce and Industry inspects Hawalli Governorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.