മനാമ: തൊഴിലുടമ ആശുപത്രിയിൽ ചികിത്സക്കുപോയ സമയം മുതലെടുത്ത് അവരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിക്ക് ഒരുവർഷം തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി. ഇത്യോപ്യൻ സ്വദേശിനിയായ 39കാരിയെയാണ് കോടതി ശിക്ഷിച്ചത്. നിയമപരമല്ലാത്ത മാർഗത്തിലൂടെ മറ്റൊരാളുടെ ഓൺലൈൻ ബാങ്കിങ് സംവിധാനത്തിൽ പ്രവേശിച്ച് വഞ്ചനയിലൂടെ പണം തട്ടിയതിനാണ് ശിക്ഷ. തടവുശിക്ഷ പൂർത്തിയാക്കിയശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കൂടാതെ, 1,000 ദിനാർ പിഴയും ഒടുക്കണം.
തൊഴിലുടമയായ 62കാരി ബഹ്റൈൻ വനിത ആശുപത്രിയിൽ പോയ അവസരം മുതലെടുത്താണ് വീട്ടുജോലിക്കാരി അവരുടെ ബെനിഫിറ്റ് പേ ആപ് വഴി പണം കൈമാറ്റം ചെയ്തത്. തൊഴിലുടമയുടെ ഫോൺ പിൻ നമ്പറും അക്കൗണ്ട് വിവരങ്ങളും പ്രതി നേരത്തേ മനസ്സിലാക്കിവെച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് തവണകളിലായി ആകെ 778 ദീനാർ നഷ്ടപ്പെട്ടതായി മനസ്സിലായത്.
. റസിഡൻസി ഫീസ് അടക്കുന്നതിന് വേണ്ടിയാണ് പണം എടുത്തതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.