ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ നി​ര്യാ​ത​നാ​യി

മ​നാ​മ: പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. പ​ത്തി​രി​പ്പാ​ല അ​ക​ലൂ​ർ പൂ​ക്കാ​ത്തു​പ​റ​മ്പ് രാ​മ​കൃ​ഷ്ണ​ന്റെ മ​ക​ൻ ശാ​ന്ത​കു​മാ​ർ (31) ആ​ണ് നി​ര്യാ​ത​നാ​യ​ത്. ​ഫ്ലോ​റി​ങ് ക​മ്പ​നി​യി​ൽ ഇ​ൻ​സു​ലേ​ഷ​ൻ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ബ​ഹ്റൈ​നി​ൽ എ​ത്തി​യി​ട്ട് മൂ​ന്നു​മാ​സ​മേ ആ​യി​ട്ടു​ള്ളു. രാ​ത്രി സി​ത്ര​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഛർ​ദി​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഐ.​സി. ആ​ർ.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്ന് ക​രു​തു​ന്നു. മാ​താ​വ്: ശാ​ന്ത​കു​മാ​രി. ഭാ​ര്യ: സു​ഖി​ല. മ​ക​ൻ: സാ​ത്വി​ക് (ആ​റു​മാ​സം).

Tags:    
News Summary - expatriate passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.