മനാമ: ബഹ്റൈൻ അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷനും സമ്മേളനവും ഒക്ടോബർ 16ന് തുടങ്ങും. ബഹ്റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) ആണ് മൂന്ന് ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്.
രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിൽ നിരവധി രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും. ബഹ്റൈൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിലാണ് പ്രദർശനം നടക്കുകയെന്ന് ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു.പ്രതിരോധ രംഗത്തെ അത്യാധുനിക ഉപകരണങ്ങളും മറ്റും പ്രദർശനത്തിലുണ്ടാകും. 100ലധികം സ്റ്റാളുകളുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിെൻറ ഭാഗമായി മറ്റിടങ്ങളിൽ പാരച്യൂട്ട് പ്രദർശനം, യുദ്ധക്കപ്പൽ പ്രദർശനം, സൈനിക വാഹന പ്രദർശനം തുടങ്ങിയവയും ഏർപ്പെടുത്തും.
മേഖലയിൽ തന്നെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമാണ് നടക്കാനിരിക്കുന്നതെന്ന് റോയൽ ഗാർഡ് കമാൻററും ഹൈകമ്മിറ്റി ചെയർമാനുമായ ബ്രിഗേഡിയർ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. അത്യാധുനിക സാേങ്കതിക വിദ്യയുടെയും ഉപകരണങ്ങളുടെ പ്രദർശനത്തിൽ നിരവധി പേരെത്തുമെന്നാണ് കരുതുന്നത്. ഭീകര വിരുദ്ധ പോരാട്ടത്തിൽ സജീവമായ എല്ലാ രാഷ്ട്രങ്ങൾക്കും ഇൗ പരിപാടി ഉപകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ടൂറിസം രംഗത്ത് ഉണർവുണ്ടാക്കുന്നതിനും പ്രദർശനം ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.