മുഹമ്മദ് ഫിസാൻ, ഷദ ഫാത്തിമ, അമീർ ഫാദിൽ, മുഹമ്മദ് ഹയാൻ, സഫ നൗഷാദ്, മുഹമ്മദ് സയാൻ, മുഹമ്മദ് റിശാൻ,
ഫാത്തിമ സുഹ
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ 5, 7, 10, 12 ക്ലാസുകളിലെ പൊതുപരീക്ഷയിൽ മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്റസ ഉന്നതവിജയം കരസ്ഥമാക്കി.
അഞ്ചാം ക്ലാസിൽ 36 വിദ്യാർഥികളും ഏഴാം ക്ലാസിൽ 27 വിദ്യാർഥികളും പത്താം ക്ലാസിൽ എട്ട് വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസിൽ 10 വിദ്യാർഥികളും പരീക്ഷ എഴുതി. എട്ട് ടോപ് പ്ലസ്, 26 ഡിസ്റ്റിങ്ഷൻ, 30 ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ നേടി 100 ശതമാനം വിജയം കൈവരിച്ചു.
പന്ത്രണ്ടാം ക്ലാസിൽ ഫാത്തിമ മറിയം ഒന്നാം സ്ഥാനവും റസാന റുനൈദ് രണ്ടാം സ്ഥാനവും പത്താം ക്ലാസിൽ ഫാത്തിമ സുഹ സുബൈർ ഒന്നാം സ്ഥാനവും ഫാത്തിമ അർഷദ് രണ്ടാം സ്ഥാനവും ഏഴാം ക്ലാസിൽ മുഹമ്മദ് റിശാൻ ഒന്നാം സ്ഥാനവും ഹിബ അംജദ് രണ്ടാം സ്ഥാനവും അഞ്ചാം ക്ലാസിൽ മുഹമ്മദ് ഫിസാൻ ഒന്നാം സ്ഥാനവും ഷദ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പുതിയ അഡ്മിഷന് 33450553, 34332269 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.