Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് ആദരം
മനാമ: ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സഫ ശംസുദ്ദീൻ, മുഷാഹിദ ഷെറിൻ എന്നിവർക്ക് അഡ്വ. മാധവൻ കല്ലത്ത് മെമെെൻറാ നൽകി. ഹുദ അഹ്‌മദ് മുഹ്‌സിൻ ആശംസ നേർന്നു. ലോക തൊഴിലാളി ദിനത്തിൽ അസ്‌റി ബീച്ച് ശുചീകരണത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് പ്രശസ്തി പത്രം നൽകി.
ശംസുദ്ധീൻ കൊന്നക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനീർ ഒറവക്കോട്ടിൽ സ്വാഗതം പറഞ്ഞു. ഉമർ ഹാജി ചേനാടൻ, മജീദ് തോരക്കാട്ടിൽ, മുഹമ്മദലി ഇരിമ്പിളിയം, കരീം മോൻ പാലാറ, റിഷാദ് വാഴക്കോടൻ, പ്രവീൺ മേൽപത്തൂർ, ഷാഫി കാവുംപുറം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.