ഇന്ത്യൻ സ്കൂളിലെ ഈദ് ഗാഹ്: ഒരുക്കങ്ങൾ പൂർത്തിയായി

മനാമ: സുന്നീ ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. എം.എം സുബൈർ രക്ഷാധികാരിയും ജമാൽ നദ്വി ജനറൽ കൺവീനറും സക്കീർ ഹുസൈൻ, അജ്മൽ ശറഫുദ്ദീൻ എന്നിവർ കൺവീനർമാരുമാണ്.

അബ്ദുന്നാസർ (പ്രചരണം), യൂനുസ് സലീം (മീഡിയ), എ.എം ഷാനവാസ് (പി.ആർ.ഒ), ജാബിർ (റിഫ്രഷ്മെന്‍റ്), സഈദ് റമദാൻ നദ് വി (വിഭവസമാഹരണം), ഗഫൂർ മൂക്കുതല (ക്ഷണം, സ്വീകരണം), ഫൈസൽ ടി.വി (ട്രാഫിക്), റഹീസ് സി.പി (വളണ്ടിയർ), സൗദ പേരാമ്പ്ര (വനിത വളണ്ടിയർ വിംഗ്), മുഹമ്മദ് ഷമ്മാസ് (ലോജിസ്റ്റിക്സ് ) എന്നിവർ വിവിധ വകുപ്പ് കൺവീനർമാരാണ്. ടി.ടി മൊയ്തീൻ, സമീർ ഹസൻ, മുഹമ്മദ് മുഹിയുദ്ദീൻ, സക്കീർ ഹുസൈൻ, സിറാജ് കിഴുപ്പിള്ളിക്കര, ജാസിർ പി.പി, അൽത്താഫ്, റഹീസ് സി.പി, റഹീം, നൂറു, സിറാജ്, ബാസിം, അൻസാർ, ഷുഹൈബ്, സവാദ്, ഇർഫാൻ, അബ്ദുൽ അഹദ്, ബദർ, മിൻഹാജ്, സാജിർ, റമീസ്, ജലീൽ അബ്ദുല്ല, എം. ബദ്റുദ്ദീൻ, സലാഹുദ്ധീൻ, റഫീഖ് മണിയറ, മജീദ് തണൽ, നൗഷാദ്, ബഷീർ പി.എം, റിയാസ് യു. കെ, മുഹമ്മദ് ഷാക്കിർ, ഡോ. സ്വാബിർ, റഹീസ്, സജീബ് മങ്കട, ലത്തീഫ് കടമേരി, ഫാറൂഖ് വി.പി, അബ്ദുശ്ശരീഫ്, അബ്ദുൽ റഊഫ്, അബ്ദുൽ ഹഖ്, ജുനൈസ്, ഷാനിബ്, ഇകെ സലീം, സാജിർ ഇരിക്കൂർ, അഷ്‌റഫ്‌ അലി, മുഹമ്മദ് ഷാജി, പി.എസ്‌.എം ശരീഫ്, ജൈസൽ, ഫൈസൽ പൊന്നാനി, സുഹൈൽ റഫീഖ്, യൂനുസ് രാജ്, അഹമ്മദ് യാസീൻ, സിറാജ് പള്ളിക്കര, സഫീർ, റഹീസ്, മിശാൽ, സജീർ കുറ്റിയാടി, റഷീദ സുബൈർ, ലൂന ഷഫീഖ്, ഷൈമില നൗഫൽ, ഡോ. ശഹനാബി, ബുഷ്‌റ റഹീം, മെഹ്‌റ മൊയ്തീൻ, ‌നുഫീല ബഷീർ, മുംതാസ് റഊഫ്, ഹേബ ഷക്കീബ്, സലീന ജമാൽ‌ എന്നിവർ വിവിധ വകുപ്പുകളിലെ അംഗങ്ങളുമാണ്. പരിപാടിയിൽ രക്ഷാധികാരി സുബൈർ എം.എം അധ്യക്ഷനായിരുന്നു. ജമാൽ നദ്‌വി സ്വാഗത സംഘ രൂപീകരണത്തിന് നേതൃത്വം നൽകി. മുഹമ്മദ് മുഹ്‌യുദ്ദീൻ സ്വാഗതം പറയുകയും സഈദ് റമദാൻ നദ് വി സമാപനം നിർവഹിക്കുകയും ചെയ്തു.

Tags:    
News Summary - Eid Gah at Indian School: Preparations complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-22 09:48 GMT