ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഈദ്​ സൗഹൃദ സംഗമത്തിൽനിന്ന്

ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

മനാമ: പ്രവാസ ലോകത്തെ സൗഹൃദവും പെരുന്നാൾ ഓർമ്മകളും പുതുക്കി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. റിഫ ദിശ സെന്‍ററിൽ നടന്ന പരിപാടി റയാൻ സകരിയ, ഇഷാൽ സകരിയ എന്നിവരുടെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു. ഫ്രൻഡ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സഈദ് റമദാൻ നദ്വി ഈദ് സന്ദേശം നൽകി. സൗഹൃദം ജൈവികമായി ഉണ്ടാകേണ്ടതാണെന്നും ഇന്നത് കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തിന്‍റെ ഭാഗമായി നടന്ന 'ലൈവ് ക്വിസ്' മത്സരം സദസ്സിന് വേറിട്ട അനുഭവമായി. 'എന്‍റെ പെരുന്നാൾ ഓർമകൾ' എന്ന തലക്കെട്ടിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ എബ്രഹാം ജോൺ, ബിന്ദു ടീച്ചർ, സതീഷ് എന്നിവർ തങ്ങളുടെ നാട്ടിലെ പഴയകാല പെരുന്നാൾ അനുഭവങ്ങൾ പങ്കുവെച്ചു. ഷാരോൺ, ബൈജു, സജീവൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റിഫ ഏരിയ പ്രസിഡന്‍റ് പി.പി അബ്ദുശ്ശരീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ദിശ സെന്‍റർ ഡയറക്ടർ അബ്ദുൽ ഹഖ് സ്വാഗതമാശംസിക്കുകയും പി.എം അശ്റഫ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഏരിയ സെക്രട്ടറി യൂനുസ് രാജ് പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Eid friendly gathering organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.