Posted On
date_range Updated On
date_range ഭരണാധികാരികള്‍ ഈദ് ആശംസകള്‍ നേര്‍ന്നു
മനാമ: ഭരണാധികാരികള്‍ രാജ്യത്തെ ജനങ്ങൾക്ക് ഈദ് ആശംസകള്‍ നേര്‍ന്നു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറബ് ഇസ്‌ലാമിക സമൂഹത്തിനും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ഈദ് ആശംസകള്‍ നേർന്നത്. സന്തോഷത്തിെൻറയും സ്നേഹത്തിെൻറയും അവസരമായ ഈദ് ഇസ്‌ലാമിക സമൂഹത്തിന് നന്മയുടെയും ഐക്യത്തിെൻറയും വേളയാകട്ടെയെന്നും ആശംസിച്ചു.
രാജാവ് ഹമദ് ബിന്‍ ഈസ ആൽ ഖലീഫ ജോര്‍ഡന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് സീസി, ശൈഖുല്‍ അസ്ഹര്‍ അഹ്മദ് അത്തീബ്, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാന്‍ എന്നിവർക്ക് ടെലിഫോൺ വഴി ഈദ് ആശംസകള്‍ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.