Posted On
date_range Updated On
date_range ഈസ്റ്റ് റിഫ പൊതുയോഗം സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന ‘വെളിച്ചമാണ് തിരുദൂതർ’ കാമ്പയിനിന്റെ ഭാഗമായി ഈസ്റ്റ് റിഫ യൂനിറ്റ് പൊതുയോഗം സംഘടിപ്പിച്ചു. ചരിത്രത്തിൽ ഇതുവരെയും വിഗ്രഹവത്കരിക്കപ്പെടാത്ത വ്യക്തിത്വമാണ് പ്രവാചകൻ മുഹമ്മദ് നബി എന്ന് മുഖ്യപ്രഭാഷണം നടത്തിയ ഷിജിന ആഷിഖ് അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് ആശയും ആശയവും നൽകി അദ്ദേഹം. മർദിതജനതക്ക് വിമോചനത്തെ കുറിച്ച പ്രതീക്ഷകൾ നൽകാനും മുഹമ്മദ് നബിക്ക് സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
യൂനിറ്റ് പ്രസിഡന്റ് ശരീഫ് കായണ്ണ അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഫസൽ പൊന്നാനി സ്വാഗതവും പി.എം. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.