Posted On
date_range Updated On
date_range മദ്യപിച്ച് വാഹനമോടിച്ചു; യുവാവിന് 1000 ദീനാർ പിഴ
മനാമ: മദ്യപിച്ച് വാഹനമോടിച്ച യുവാവിനെതിരെ കേസെടുത്തു. ഇയാൾ ഓടിച്ച കാർ നിയന്ത്രണംവിട്ട് രണ്ട് ഈന്തപ്പനകളിൽ ഇടിച്ച് അപകടമുണ്ടാകുകയും ചെയ്തു. അദിലിയയിലാണ് സംഭവം. അപകടത്തെത്തുടർന്ന്, പ്രതിയെ രക്തപരിശോധന നടത്തി.
ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിൽനിന്നുള്ള റിപ്പോർട്ട് പ്രകാരം പ്രതിയുടെ രക്തത്തിലെ ആൽക്കഹോൾ അനുവദനീയ പരിധിയുടെ രണ്ട് ഇരട്ടിയായിരുന്നു. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ, കോടതി 1000 ദീനാർ പിഴ ചുമത്തി. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.