സ്പെഷൽ ടാസ്ക് ഫോഴ്സ്
പിടിച്ചെടുത്ത മയക്കുമരുന്നുകളുമായി
സ്പെഷൽ ടാസ്ക് ഫോഴ്സ്
പിടിച്ചെടുത്ത മയക്കുമരുന്നുകളുമായി
മനാമ: ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷൽ ടാസ്ക് ഫോഴ്സ് അറേബ്യൻ കടലിൽനിന്ന് 36 മില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ന്യൂസിലാൻഡിന്റെ നേതൃത്വത്തിലുള്ള കമ്പൈൻഡ് മാരിടൈം ഫോഴ്സിന്റെ (സി.എം.എഫ്) കമ്പൈൻഡ് ടാസ്ക് ഫോഴ്സ് (സി.ടി.എഫ്) 150 യുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു യു.കെ റോയൽ നേവി കപ്പലാണ് 1,000 കിലോഗ്രാം ഹെറോയിൻ, 660 കിലോഗ്രാം ഹാഷിഷ്, 6 കിലോഗ്രാം ആംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തത്. സംശായസ്പദമായ രീതിയിൽ കടലിൽ കണ്ട ഒരു ബോട്ടിനെ ട്രാക്ക് ചെയ്ത് കണ്ടെത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത വസ്തുക്കൾ പരിശോധനക്ക് ശേഷം നശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാവിക പങ്കാളിത്തമായ സി.എം.എഫിന് കീഴിലുള്ള അഞ്ചു ടാസ്ക് ഫോഴ്സുകളിൽ ഒന്നാണ് സി.ടി.എഫ് 150. ഇന്ത്യൻ മഹാസമുദ്രം, അറേബ്യൻ കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ആയുധങ്ങൾ, മയക്കുമരുന്നുകൾ, മറ്റു നിയമവിരുദ്ധ വസ്തുക്കൾ എന്നിവയുടെ അനധികൃത കടത്തുകളെ തടയുക എന്നതാണ് ഇതിന്റെ ദൗത്യം.
ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എംഎ.ഫ്, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംയുക്ത സംഘമാണ്. 46 രാജ്യങ്ങളുടെ നാവിക പങ്കാളിത്തമാണ് ഇതിലുള്ളത്. നിലവിൽ ന്യൂസിലാന്റിനാണ് ഇതിന്റെ നേതൃചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.