Posted On
date_range Updated On
date_range മയക്കുമരുന്ന് വിറ്റ പണം ക്രിപ്റ്റോ കറൻസിയാക്കിയ കേസ്: പ്രതി പിടിയിൽ
മനാമ: മയക്കുമരുന്ന് വിപണനം നടത്തിയ സമ്പാദിച്ച പണം ക്രിപ്റ്റോ കറൻസിയാക്കിയ കേസിലെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിലൂടെ കിട്ടിയ പണം പിയർ ടു പിയർ സേവനം നൽകുന്നതിലൂടെ ക്രിപ്റ്റോ കറൻസികളാക്കി മാറ്റുകയായിരുന്നു. വിവരം കിട്ടിയ ഉടൻ മുഴുവൻ തെളിവുകളോടെ പ്രതിയെ പിടികൂടുകയായിരുന്നു.രാജ്യത്തെ നിയമം പാലിക്കാതെയാണ് ക്രിപ്റ്റോ കറൻസിയാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.