Posted On
date_range Updated On
date_range ലഹരിവസ്തു നിർമാണം: നാലു പേർ പിടിയിൽ
മനാമ: ലഹരിവസ്തുക്കൾ നിർമിച്ച് വിപണനം നടത്തിയിരുന്ന നാലു പേർ പിടിയിലായതായി ആന്റി ഹ്യൂമൺ ട്രാഫിക്കിങ് പബ്ലിക് മോറൽ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു. 32നും 49 നുമിടയിൽ പ്രായമുള്ള നാല് ഏഷ്യൻ വംശജരാണ് പിടിയിലായിട്ടുള്ളത്. ഒരു വീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ തയാറാക്കി വിൽപന നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. നിയമ നടപടികൾക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.