വിക്ടോറിയസ് അൾട്ടിമേറ്റ് എൻഡുറൻസ് ചലഞ്ചിൽ മത്സരിക്കുന്ന ശൈഖ് നാസർ, ട്രോഫിയുമായി ശൈഖ് നാസർ
മനാമ: രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ വിക്ടോറിയസ് അൾട്ടിമേറ്റ് എൻഡുറൻസ് ചലഞ്ചിൽ ഉജ്ജ്വല വിജയം നേടി. കായിക മേഖലയിലുള്ള യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കാനും ശാരീരികക്ഷമത വർദ്ധിപ്പിക്കാനുമുള്ള തന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ശൈഖ് നാസർ ഈ മത്സരത്തിൽ പങ്കെടുത്തത്.
ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. കൂടാതെ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡന്റ് ശൈഖ് ഫൈസൽ ബിൻ റാശിദ് ആൽ ഖലീഫ, ജി.എസ്.എ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് റൗണ്ടുകളിലായി നടന്ന ഏഴ് ശാരീരിക കായിക ക്ഷമത മത്സരങ്ങൾ 01:28:35 എന്ന റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കിയാണ് ശൈഖ് നാസർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.