യാത്രക്കാരെ യാത്രയാക്കുന്നതിനായെത്തിയ സാമൂഹിക, സാംസ്‌കാരിക പ്രമുഖർ
മനാമ: പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികൾ കാരണം യാത്രാക്ലേശം അനുഭവിച്ച ബഹ്‌റൈൻ പ്രവാസികൾക്ക് ആശ്വാസമായി ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ്. കുറഞ്ഞ നിരക്കിൽ ചാർട്ട് ചെയ്ത വിമാനങ്ങളിലെ യാത്രക്കാർ നാട്ടിലെത്തി.
ബഹ്‌റൈനിൽ നിന്ന് ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കിൽ ഒരു ചാർട്ടേഡ് സർവീസ് സംഘടിപ്പിക്കുന്നത്. വിമാന ടിക്കറ്റ്, മറ്റ് യാത്രാ നടപടിക്രമങ്ങൾ, ഭക്ഷണം എന്നിവയുൾപ്പെടെ കേവലം 220 ദിനാർ മാത്രമാണ് യാത്രക്കാരിൽ നിന്നും ഈടാക്കിയത്.
ഏപ്രിൽ 14, 15 തീയതികളിൽ മനാമയിലെ ഗോൾഡൻ തുളിപ്പ് ഹോട്ടൽ അങ്കണത്തിൽ വെച്ചാണ് യാത്രയുടെ ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കായി പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ബസ്സിലെ യാത്രക്കാർക്കായി രാത്രി ഭക്ഷണവും കുടിവെള്ളവും അത്യാവശ്യ മരുന്നുകളും സംഘാടകർ കരുതിയിരുന്നു.
യാത്രക്കാരെ യാത്രയാക്കുന്നതിനായി ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, പൊതുരംഗത്തെ പ്രമുഖരും വിവിധ പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധികളും എത്തിച്ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.