മനാമ: നാടിെൻറ തണലിൽ അഭയം തേടാൻ കൊതിക്കുന്ന പാവം പ്രവാസീ... രക്ഷാ വിമാനം നാട്ടിലേക്ക് പറക്കുേമ്പാൾ ശൂന്യമായ കൈകൾ നോക്കി ഇനി നീ കണ്ണീർ പൊഴിക്കേണ്ട. ടിക്കറ്റെടുക്കാൻ പണമില്ലാത്തതിെൻറ ആകുലതകൾ ഇനി നിനക്ക് മറക്കാം.
മഹാമാരി തീരാദുരിതമായെത്തിയപ്പോൾ കണ്ണീരും പട്ടിണിയും ബാക്കിയായവെൻറ തോളിൽ സമാശ്വാസത്തിെൻറ കൈ സ്പർശവുമായി എത്തുകയാണ് ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള. പ്രവാസിയുടെ വേദനയും നൊമ്പരവും ഹൃദയത്തിലേറ്റി ആശ്വാസ കരങ്ങൾ മുമ്പും നീട്ടിയിട്ടുള്ള ഡോ. രവി പിള്ള ഗൾഫ് മാധ്യമവും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക് 150 ടിക്കറ്റുകളാണ് വാഗ്ദാനം ചെയ്തത്. നോർക്കയിലും ഇന്ത്യൻ എംബസിയിലും രജിസ്റ്റർ ചെയ്തവരിൽനിന്നാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്.
പാവപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാനുളള ഇൗ പദ്ധതിയെ ഏെറ സന്തോഷത്തോടെയാണ് അദ്ദേഹം സ്വാഗതം ചെയ്തത്. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവർക്കാണ് ഇൗ പദ്ധതിയിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്. നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്ത് കാരുണ്യത്തിെൻറ ചിറകുകൾ വിരിക്കുേമ്പാൾ തണൽ ലഭിക്കുന്നത് അനേകം ഹൃദയങ്ങൾക്കാണ്.
എക്കാലവും എല്ലാവരെയും കൈനീട്ടി സ്വീകരിച്ച പ്രവാസി ഇൗ ദുരിതകാലത്ത് മണലാരണ്യത്തിൽ കുടുങ്ങിയപ്പോൾ രക്ഷാകരങ്ങൾ ഏത്രയും വേഗം എത്തിക്കണമെന്ന് തുടക്കം മുതൽ ആവശ്യപ്പെട്ടയാളാണ് നോർക്ക ഡയറക്ടർ കൂടിയായ ഡോ. രവി പിള്ള. മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലും അദ്ദേഹം ഇൗ ആവശ്യം ഉന്നയിച്ചിരുന്നു.
അദ്ദേഹം ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിെൻറ നിരന്തര ആവശ്യങ്ങൾക്കൊടുവിൽ രക്ഷാ ദൗത്യം തുടങ്ങിയപ്പോഴാണ് പലർക്കും പണം വെല്ലുവിളിയായത്. ജോലിയും ശമ്പളവും ഇല്ലാതെ, സാമൂഹിക സംഘടനകളുടെ കാരുണ്യത്തിൽ കഴിയുന്നവർക്ക് ടിക്കറ്റിന് പണം മുടക്കുക എന്നത് ചിന്തിക്കാൻ പോലുമാകാത്തതാണ്. ഇവരുടെ കണ്ണീരൊപ്പാൻ ഗൾഫ് മാധ്യമത്തിനും മീഡിയ വണ്ണിനുമൊപ്പം നിറഞ്ഞ മനസ്സോടെ പങ്കുചേരുകയാണ് ഡോ. രവി പിള്ള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.