Posted On
date_range Updated On
date_range ബന്ധുക്കളായ മലയാളി ഡോക്ടമാർ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ
മനാമ: ബന്ധുക്കളായ മലയാളി ഡോക്ടമാരെ ബഹ്റൈനിൽ ഫ്ലാറ്റിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം ഫാതിമ മൻസിലിൽ ഡോ.ഇബ്രാഹിം റാവുത്തർ (34), തിരുവല്ലം പായിപ്പാട് സ്വദേശി ഡോ.ഷംലീന മുഹമ്മദ് സലിം (34) എന്നിവരാണ് മരിച്ചത്. ഷംലീന ഭർതൃമതിയാണ്. അവരുടെ ഭർത്താവും ബഹ്റൈനിൽ ഡോക്ടറാണ്.
ഡോ.ഇബ്രാഹീമിെൻറ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രിയിൽ ഡോക്ടർമാരാണ് ഇരുവരും. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാനില്ലാതിരുന്നതായി ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞ് എത്തിയ പോലീസ് മൃതദേഹങ്ങൾ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ എത്തിച്ചു. ഇവരുടെ അടുത്ത ബന്ധുക്കളും ബഹ്റൈനിലെ പ്രവാസികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.